എല്ലാ സത്യപ്രവാചകന്മാരും ഒരുപോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള, ജഡം ധരിച്ച് ഭൂമിയില്‍ അവതരിച്ചപ്പോള്‍ യേശുക്രിസ്തു എന്ന നാമത്തില്‍ അറിയപ്പെട്ട ഏകസത്യദൈവമായ യഹോവയുടെ നാമം മാത്രം എന്നുമെന്നേക്കും മഹത്വപ്പെടുമാറാകട്ടെ, ആമേന്‍!
To ,
ജനാബ് എം എം അക്ബര്‍,
ഡയറക്ടര്‍, നിച്ച് ഓഫ് ട്രൂത്ത്,
കൊച്ചി, കേരളം.
വിഷയം: 2014 നവംബര്‍ 2-ല്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന സ്നേഹസംവാദത്തെ സംബന്ധിച്ച്.
പ്രിയ ജനാബ് എം.എം.അക്ബര്‍,
ഞങ്ങള്‍ ഇതിന് മുന്‍പ് പല പ്രാവശ്യം താങ്കളെ സംവാദത്തിന് ക്ഷണിച്ചു കൊണ്ട് അയച്ച അനവധിയായ മെയിലുകള്‍ക്കും കത്തുകള്‍ക്കും നേരിട്ടോ അല്ലാതെയോ ഇന്നുവരെ യാതൊരു മറുപടിയും താങ്കള്‍ നല്കുകയുണ്ടായിട്ടില്ല. എന്നാല്‍ സമാധാനകാംക്ഷികളും സര്‍വ്വോപരി ഈ രാജ്യത്തെ ഉത്തരവാദപ്പെട്ട പൌരന്മാരും എന്ന നിലക്ക് ഞങ്ങള്‍ വീണ്ടും താങ്കള്‍ക്ക് ഈ മെയില്‍ അയക്കുന്നു.
താങ്കള്‍ സാധാരണ ചെയ്യാറുള്ളത് പോലെ ഇസ്ലാം ഇതര വിശ്വാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിശ്വാസത്തെക്കുറിച്ച് അബദ്ധജഡിലമായ സംവാദം (അതും എതിരാളികളില്ലാതെ!) നവംബര്‍ മാസം 2 തിയ്യതി തിരുവനന്തപുരം സെനറ്റ് ഹാളില്‍ വെച്ച് നടത്താന്‍ താങ്കള്‍ തീരുമാനിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. എതിരാളികള്‍ ഇല്ലാതെ “സംവാദം” എന്ന പേരില്‍ താങ്കള്‍ നടത്തുന്ന ഈ നാടകം അവസാനിപ്പിച്ചിട്ട് പകരം, ക്രിസ്ത്യന്‍-ഇസ്ലാം വിശ്വാസത്തിന്റെ തുല്യവിഷയങ്ങളില് പരസ്പരധാരണയോടെ സ്ഥലവും തിയ്യതിയും സമയവും നിശ്ചയിച്ച് സമാധാനപരമായ സാഹചര്യത്തില്‍ പരസ്പര സ്നേഹബഹുമാനങ്ങളോടെ “യഥാര്‍ത്ഥമായ” സംവാദം നടത്താന്‍ ഞങ്ങള്‍ സര്‍വ്വാത്മനാ ഒരുക്കമാണ് എന്ന് കഴിഞ്ഞ അഞ്ച് വര്ഷങ്ങളിലേതുപോലെത്തന്നെ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി താങ്കളെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എതിരാളികളില്ലാതെ, ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ച് അബദ്ധജഡിലങ്ങളായ സ്വന്തം ഊഹങ്ങള്‍ പറഞ്ഞു പരത്തുന്നത് ഒഴിവാക്കി, ഞങ്ങളുടെ നിലപാടിനെ ബഹുമാനിച്ചുകൊണ്ട് ജീവിതത്തില്‍ ഒരിക്കലെങ്കിലും താങ്കള്‍ ഞങ്ങളുമായി സംവാദത്തിന് തയ്യാറാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഈ അവസരത്തില്‍ മറ്റൊരു പ്രധാന സംഗതി കൂടി താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ…
ഇസ്ലാമിക നിന്ദ നടത്തി എന്ന വ്യാജാരോപണം ഉന്നയിച്ചു കുറച്ചു കാലം മുന്‍പ് പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ എന്ന സ്ഥലത്ത് ഒരു ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സന്ദര്‍ഭത്തില്‍ താങ്കള്‍ അവിടെ ചെല്ലുകയും, ആ പ്രദേശത്ത് സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം, ‘ക്രിസ്ത്യാനികള്‍ പ്രവാചക നിന്ദ നടത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു’ എന്ന വ്യാജാരോപണം ഉന്നയിച്ച് “ഇസ്ലാം വെല്ലുവിളിക്കുന്നു” എന്ന തികച്ചും പ്രകോപനപരമായ തലക്കെട്ടില്‍ ആ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമാറ് പ്രസംഗിക്കുകയും അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തത് ഓര്‍മ്മകാണുമല്ലോ. എന്തായാലും പിന്നീട് വസ്തുതകള്‍ ശരിയാംവണ്ണം പഠിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി താങ്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായതാണ് എന്ന് മനസ്സിലാക്കി തള്ളുകയും പ്രസ്തുത പുസ്തകത്തിന്റെ നിരോധനം നീക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത് അറിഞ്ഞു കാണുമല്ലോ. വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച് താങ്കള്‍ നടത്തിയ ഇടപെടലിന്റെ ഫലമായി മുസ്ലീം സമുദായത്തില്‍ നിന്നും ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് ഉണ്ടായ മാനസ്സിക ശാരീരിക പീഡനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ആര് ഉത്തരവാദിത്തം വഹിക്കും? ഞങ്ങളുടെ നിലപാടുകള്‍ ശരിയായിരുന്നു എന്നും താങ്കളുടെ നിലപാടുകള്‍ കേരള സമൂഹത്തിനും മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിനും തികച്ചും ഭീഷണി തന്നെ എന്നുമാണ് പതിവുപോലെ ഈ സംഭവവും തെളിയിക്കുന്നത്. അതുകൊണ്ട്, ഞങ്ങള്‍ ഒരിക്കല്‍ക്കൂടി താങ്കളോട് ആവശ്യപ്പെടുന്നു, പ്രകോപനപരവും അത്യന്തം അബദ്ധങ്ങളും നിറഞ്ഞ, എതിരാളികള്‍ ഇല്ലാത്ത, താങ്കളുടെ “സംവാദം” എന്ന അപഹാസ്യ നാടകം അവസാനിപ്പിച്ച് സമാധാനവും സ്നേഹവും നിറഞ്ഞ ഒരു സാഹചര്യത്തില്‍ ശരിയായ രീതിയിലുള്ള സംവാദം നടത്താന്‍ താങ്കള്‍ മുന്നോട്ട് വരൂ.
ഞങ്ങളുടെ ഈ കത്തിന് ഉചിതവും സംവാദത്തിന് അനുകൂലവുമായ ഒരു മറുപടി താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു,
സ്നേഹാദരങ്ങളോടെ…
Sakshi Apologetics Network
A Faithful Translation though Not Verbatim
May the name of Yahweh, the only true name of God upon which all the true prophets have called who in flesh was known by the name Lord Jesus Christ, be glorified forever and ever, Amen.
To,
Janab MM Akbar,
Director, Niche of Truth,
Kochi, Kerala.
Subject: Regarding Your Sneha Samvadam Program at Senate Hall, Trivandrum On Nov 2, 2014
Dear Janab MM Akbar,
Though we have never got a reply for several of our mails/letters to you either directly or indirectly, as those who desire peace and above all as responsible citizens of this nation, we are sending this email.
It has come to our notice that you are planning to conduct your usual “debate” (without an opponent!!!) program at Senate Hall, Trivandrum on Nov 2, 2014 to argue your mostly erroneous views on other faiths specifically the Christian faith. As in the past five years, we once again inform you that we are ready for a real debate in an atmosphere of love and peace on any equal both sided topics for Christian faith and Islam on a mutually acceptable date, time and venue. We hope that you will respect our approach and will come forward for at least once in your life time for a debate with us rather than continue to conduct such farce debates without an opponent to propagate erroneous views on the Holy Christian faith.
At this time, we also would like to point out an important matter to you.
You might recall that in the past when Muslims violently attacked Christians and closed a Church building for several weeks in Chuankapara, Pathanamthitta, instead of trying bring peaceful atmosphere, you went there accusing Christians of producing a book defaming your prophet and conducted a program under highly provocative title “Islam Challenges” adding fuel to the fire. However, the learned judges of the Honorable High Court of Kerala after carefully studying the matter and hearing objectively from both the sides recently dismissed such frivolous charges and removed the ban on the book. However, who will be responsible for the trauma, physical suffering and lost that our dear brothers went through for the highly violent and irresponsible behavior of Muslims at that region and you? It once again shows that our stand was right and you were completely wrong. Therefore, we once again ask you to withdraw from conducting such provocative drama debates spreading falsehood about other religions and come for a real debate in an atmosphere of love and peace.
Looking forward for a reply and thereafter a debate.
Thanks and regards,
Sakshi Apologetics Network
Corrigendum and note: In the first letter sent to Niche of Truth, the date was mentioned as Nov 6. As soon as we received the poster, the date was corrected in the subject lines and resent again. However, the initial error of date continued in the letter which is corrected here. Janab MM Akbar’s Program is on Nov 2 and if he does not respond and continues with the program, we will, by the grace of God, thoroughly provide a rebuttal if Janab Akbar dares to present false allegations as usual against the Christian faith.